തിരുവനന്തപുരം :സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി ഒഴിഞ്ഞു
നിന്നിരുന്ന മഴ വീണ്ടും ശക്തമായി. വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം
രൂപം കൊണ്ടതിനെ തുടര്‍ന്നാണ് മഴ ശക്തമായത്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍
പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ,
മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ
നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. കേരളലക്ഷദ്വീപ് തീരങ്ങളിലും അറബി
കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍
പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്