തിരുവനന്തപുരം: സ്കൂള്‍ അധ്യാപകരുടെ പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെന്ഷന് പ്രായം ഉയര്‍ത്തിയ വിഷയത്തില്‍ യുവജന സംഘടനകളുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുതിയ അധ്യപക വിദ്യാര്‍ഥി അനുപാതം അടുത്ത അധ്യാന വര്‍ഷം നിലവില്‍ വരും. ഇതോടെ അധ്യാപക തസ്തികകള്‍ വര്‍ധിക്കും. പെന്ഷന് പ്രായം 56 ആക്കി ഉയര്‍ത്തിയത് മൂലം യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ചര്‍ച്ച പ്രഹസനമാണെന്നും സര്‍ക്കാരിനെതിരേ സമരം തുടരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.