ഗാള്‍വേ(അയര്‍ലന്‍ഡ് ) :ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷന് ബൈബിള്‍ സ്കൂളും ഓഗസ്റ്റ് 15 ,16 (ബുധന്‍ ,വ്യാഴം ) തീയതികളില്‍ നടത്തുന്നു.
ബുധന്‍ രാവിലെ 8 ന് പരിശുദ്ധ കന്യാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു വികാരി ഫാ ജോബിമോന് സ്കറിയായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ധൂപപ്രാര്‍ഥന, കൈമുത്തു നേര്‍ച്ചവിളന്പ് എന്നിവ നടക്കും. തുടര്‍ന്നു 10 ന് വിബിഎസും രജിസ്ട്രേഷനും 10 .15 നു വിബിഎസ് ഉദ്ഘാടനവും നടക്കും. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളായി തിരിച്ചു സംഗീതപരിശീലനം ,പെയിന്റിംഗ് ,കിരീടനിര്മാണം എന്നിവ നടത്തും.
വ്യാഴം രാവിലെ 10 നു തുടങ്ങുന്ന ക്ലാസുകള്‍ ഉച്ചയ്ക്ക് ശേഷമുള്ള റാലി ,സമ്മാനദാനം എന്നിവയോടെ വൈകിട്ട് സമാപിക്കും നാലു വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് വിബിഎസില്‍ സംബന്ധിക്കാവുന്നതാണെന്ന് വികാരി ഫാ. ജോബിമോന് സ്കറിയ , ട്രസ്റ്റി വിനോദ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട് : നോബി സി. മാത്യു