ഇന്നലെ വരെ കൂടെ
ഉണ്ടായിരുന്ന കാല് പെരുമാറ്റങ്ങള്‍
പൊടുന്നനെ
നിലച്ചുപോകുന്നതും....
സ്വന്തം നിഴല്‍ പോലും
മാഞ്ഞു പോകുന്നതും അസഹനീയമാണ്....
കൂട്ടുകാരെന്ന് കരുതിയവര്‍ അന്യരാവുന്ന സായന്തനങ്ങള്‍...
മുഖം തരതെ വിട്ടകലുന്നവര്‍...
മനസ്സില്‍ സങ്കടല്‍ ഇരമ്പുമ്പോഴും പ്രശാന്തമായി മുഖത്തെ സൂക്ഷിക്കേണ്ടിവരുന്ന നിസ്സഹായത..
നിങ്ങള്‍ക്ക് അറിയുമോ,
ഒറ്റപ്പെടലിന്റെ വെയിലിന്
വല്ലാത്ത ഉഷ്ണമാണ്..
തീക്ഷണതയാണ്....
ഒന്നുകൊണ്ടു മാത്രം....
സ്വന്തമായി നിലപാടുള്ളവര്‍
ആള്‍ക്കൂട്ടത്തില്‍ തനിച്ചാണ്.