Image

കരസേനാ മേധാവിയുടെ ആരോപണത്തിനെതിരേ തേജീന്ദര്‍ സിംഗ് ഹൈക്കോടതിയില്‍

Published on 30 March, 2012
കരസേനാ മേധാവിയുടെ ആരോപണത്തിനെതിരേ തേജീന്ദര്‍ സിംഗ്  ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: കരസേനയില്‍ നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ താന്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കരസേനാ മേധാവിയുടെ ആരോപണത്തിനെതിരേ കരസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്ന തേജീന്ദര്‍ സിംഗ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

സൈനിക മേധാവിയെക്കൂടാതെ മറ്റ് നാല് സേനാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തേജീന്ദര്‍ സിംഗ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മാര്‍ച്ച് അഞ്ചിന് സൈനിക ആസ്ഥാനത്ത് നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പിന്‍വലിക്കണമെന്ന ആവശ്യവും തേജീന്ദര്‍ സിംഗ് ഉന്നയിച്ചിട്ടുണ്ട്. വാര്‍ത്താക്കുറിപ്പിന്റെ വിശദാംശങ്ങള്‍ കോടതി സര്‍ക്കാരിനോട് തേടി. കേസ് ഏപ്രില്‍ 27 ന് വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക