മസ്ക്കറ്റ് മസ്ക്കറ്റിലെ ഗാലയില്‍ പുതുതായി പണികഴിപ്പിച്ച
മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ പരിശുദ്ധ മര്ത്തശ്മൂനിഅമ്മയുടേയും, ഏഴു മക്കളുടേയും, ഗുരുവിന്റയും, ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ് മാസം ഒന്‍പത്, പത്ത് , തീയതികളില്‍ (വ്യാഴം , വെള്ളി ) ദിവസങ്ങളില്‍ ആചരിക്കും.
വ്യാഴാഴ്ച വൈകിട്ട് 7: ന് സന്ധ്യാപ്രാര്‍ത്ഥന, തുടന്ന് വചനശുശ്രുഷ. നടക്കും.
വെള്ളിയാഴ്ച രാവിലെ 7.30 മണി മുതല്‍ പ്രഭാത പ്രാര്‍ത്ഥന, തുടന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന. മധ്യസ്ഥപ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, നേര്‍ച്ച ഉണ്ടായിരിക്കും.
ശുശ്രുഷകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത. പൗലോസ് മോര് ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന് വികാരി. ഫാ. അഭിലാഷ് വലിയവീട്ടില്‍ ,
സെക്രട്ടറി. ജോര്‍ജ് വറുഗീസ് , ട്രസ്റ്റി. ഡീക്കന്‍ കെ. എം. സണ്ണി, എന്നിവര്‍ അറിയിച്ചു.