നടി രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
Published on 09 August, 2018
നടിയും ഗായികയുമായ
രേഷ്മ ഭര്‍ത്താവിന്റെ വെടിയെറ്റ് കൊല്ലപ്പെട്ടു. പാക്കിസ്താനി ഗായികയും
അഭിനേത്രിയുമായ രേഷ്മയെ സഹോദരന്റെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ച്
കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന്
രേഷ്മയും ഭര്‍ത്താവും പിണക്കത്തിലായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം വഴക്ക്
മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രേഷ്മ സഹോദരന്റെ വീട്ടിലേക്ക് പോയി. എന്നാല്‍
സഹോദരന്റെ ഒപ്പം രേഷ്മ താമസിക്കുന്നത് ഇയാള്‍ക്ക് സംശയമായി. ഇതോടെ വീട്ടില്‍
അതിക്രമിച്ച് കയറിയ ഇയാള്‍ രേഷ്മയെ വെടിവെച്ച് കടന്നു കളയുകയായിരുന്നു.രേഷ്മ
ഇയാളുടെ നാലാമത്തെ ഭാര്യയാണ്.
അഭിനേത്രിയും മോഡലുമായ രേഷ്മ നല്ല ഗായിക
കൂടിയാണ്. ജിയോ ടിവിയാണ് കൊലപാതകം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
പാക്കിസ്ഥാനില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്ന 15ാമത്തെ താരമാണ്
രേഷ്മയെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല