മഴ നല്ലതാണേ
പക്ഷെ, മഴവെള്ളപ്പാച്ചില്‍
അപകടം.
മഴ നല്ലതാണേ
പക്ഷെ, മലയിടിപ്പ് ആപത്ത്
മഴ നല്ലതാണേ
പക്ഷെ, പാലം തകരുന്നത്
അപകടകരം
കര തകര്‍ത്തും, മരം പിഴുതും
മൃതദേഹങ്ങള്‍ വഹിച്ചും
പായുമ്പോള്‍
വീടുകള്‍, കൃഷിസ്ഥലങ്ങള്‍
വെള്ളപ്പൊക്കക്കെടുതിയില്‍
അവിടെ മഴയുടെ താളംതെറ്റുന്നു
ആ രാഗവും ശ്രുതിയും
ഉരുള്‍പൊട്ടി ഒലിയ്ക്കമാലര്ച്ചയില്
ജീവിതം മുങ്ങി ഒഴുകുമാ വിനാഴികകളില്‍.