കുവൈത്ത് സിറ്റി: കേരളമിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവര്ഷക്കെടുതികളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാ ജില്ലകളും ഇതിന്റെ പരിണിതഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ മൂലം കൃഷിക്കും വീടുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ നാശമുണ്ടായി. 150 ലേറെ മനുഷ്യജീവനുകള്‍ ഈ വര്‍ഷം നഷ്ടപ്പെട്ടു. സംസ്ഥാനത്തെ 22 ഓളം ഡാമുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നു വിടുന്ന സാഹചര്യം ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്നു തന്നെ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാ മേഖലയിലും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പുകളിലൂടെയും പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നുകൊണ്ടും എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ സഹായമെത്തിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.
അസാധാരണമായ സാഹചര്യത്തില്‍ നിരാലംബര്‍ക്ക് താങ്ങാകുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുവാന്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് കുവൈറ്റിലെ പൊതു സമൂഹത്തോട് അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക്: 66675110, 60917707, 60685849, 50292779 (അബാസിയ), 65092366 (ഫഹാഹഹീല്‍), 69699689 (സാല്‍മിയ), 51358822 (അബു ഹലീഫ).
റിപ്പോര്‍ട്ട് :സലിം കോട്ടയില്‍