സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് വ്യപകമായി മാറ്റി പാര്‍പ്പിക്കുകയാണ്.
അത്തരം ആള്‍ക്കാര്‍ക്ക് സഹായവുമായി വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ രംഗത്ത്.
ഷാഹിദാ കമാല്‍ തന്റെ വീട് ദുരിതാശ്വാസ ക്യാമ്ബായി നല്കാന് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. 10 പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന സൗകര്യം വീട്ടിലുണ്ടെന്നും അത് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നു ഷാഹിദാ കമാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു