ന്യു ജെഴ്സി: ഈസ്റ്റ് ഓറഞ്ചിലെ സ്വന്തം ഗ്രോസറി സ്റ്റോറില്‍ ടെര്‍ലോക് സിംഗ് (55) കുത്തേറ്റു മരിച്ചു. സ്റ്റോറിന്റെ ബാത്ത് റൂമില്‍ കഠാര കൊണ്ട് കുത്തേറ്റ് മരിച്ചു കിടക്കുന്നത് കസിന് കര്‍ണെയില്‍ സിംഗാണു കണ്ടെത്തിയത്.
എന്നാല്‍ ഇതൊരു ഹെയ്റ്റ് ക്രൈം ആണോ എന്നു പറയനാവില്ലെന്നു എസക്സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. കടയിലെ ക്യാമറ ദ്രുശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
ആറു വര്‍ഷമായി കട നടത്തുന്നു. ഭാര്യയും മക്കളും നാട്ടിലാണ്.
ഏതാനും ദിവസങ്ങള്‍ക്കുളില്‍ സിക്കുകാര്‍ക്കെതിരെ നടക്കുന്ന മൂന്നാമഠെ ആക്രമണമാണിത്