Image

വീട്‌ വൃത്തിയാക്കാനെത്തിയ യുവാവിന്‌ പാമ്‌ബ്‌ കടിയേറ്റു

Published on 20 August, 2018
  വീട്‌ വൃത്തിയാക്കാനെത്തിയ യുവാവിന്‌ പാമ്‌ബ്‌ കടിയേറ്റു

മലപ്പുറം:  ദുരിതാശ്വാസ ക്യാമ്‌ബില്‍ നിന്നും വീട്‌ വൃത്തിയാക്കാനെത്തിയ യുവാവിന്‌ പാമ്‌ബ്‌ കടിയേറ്റു. തീരൂരങ്ങാടി താഴെ കൊളപ്പുറം എരണപ്പിലാക്കല്‍ കടവിന്‌ സമീപത്തെ എടത്തിങ്ങല്‍ സമീറിനാണ്‌ (29) പാമ്‌ബ്‌ കടിയേറ്റത്‌. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ മഴ മൂലമുണ്ടായ പ്രളയത്തില്‍ വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന്‌ സമീറിനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്‌ബിലെത്തിച്ചിരുന്നു. വെള്ളം കുറവുണ്ടെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്നാണ്‌ വീട്‌ വൃത്തിയാക്കാന്‍ പുറപ്പെട്ടത്‌. ഇതിനിടെയാണ്‌ പാമ്‌ബു കടിയേറ്റത്‌.

ഇഴ ജന്തുക്കളില്‍ മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട്‌ വൃത്തിയാക്കാനായി പുറപ്പെടുന്നവര്‍ ശ്രദ്ധാലുവായിരിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക