പകച്ചു നില്‍ക്കുകയാണ്
പ്രകൃതി ...
ആടി തിമിര്‍ത്ത
കാലവര്‍ഷത്തിനു മീതെ
സുമനസ്സുകളുടെ
കാരുണ്യ വര്‍ഷം കണ്ട്…
വഴിവിട്ടൊഴുകിയ
പുഴകള്‍ക്കും
കായലിനു മിക്കരെ
സമാശ്വാസത്തിന്റെ
ഒറ്റവഴി പാത കണ്ട്...
തല്ലി തകര്‍ത്ത
വീടുകള്‍ക്കുള്ളിലെ
അടരാത്ത സ്വപ്നങ്ങള്‍ക്ക്
കൂട്ടിരിക്കുന്ന
കൈത്താങ്ങുകള്‍ കണ്ട് ...
അണകള്‍
അധിനിവേശം നടത്തിയ
പുത്തിരി പാടങ്ങളില്‍
ഒരിക്കലും താഴാത്ത
സ്നേഹ മനസ്സിന്റെ
തുറന്ന ഷട്ടറുകള്‍ കണ്ട് ..
ഓണക്കാഴ്ചക്കൊരുങ്ങിയ
നിറ വാഴക്കുലകള്‍
ദുരിത മുഖത്തെ
ഉമ്മറക്കോലായില്‍
വെളിച്ചം പരത്തി
നിന്നാടുന്നത് കണ്ട് …
പ്രളയത്തില്‍ അലിഞ്ഞ
കണ്ണീര്തുള്ളികളില്
ജാതി തിരയാത്ത
മാവേലി നാടിന്റെ
ഒന്നെന്ന സത്യ
പ്രമാണങ്ങള്‍ കണ്ട് ...
**************
(രാജന് കിണറ്റിങ്കര)