കോയമ്പത്തൂര്‍: ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്ക്
സൈറ്റുകളിലൂടെയും ഒരു പത്രപ്രവര്‍ത്തകനെയും ഭാര്യയെയും അപമാനിച്ച
മലയാളിയുവാവ് കോയമ്പത്തൂരില്‍ പിടിയിലായി. സുല്‍ത്താന്‍ബത്തേരി
പട്ടര്പടിയിലെ കൂനാനിക്കല്വീട്ടില് മനു എന്ന എസ്. പ്രദീപ്കുമാറാണ്
അറസ്റ്റിലായത്.
പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിച്ച പ്രദീപ് കുമാര്‍ നാടകീയരംഗങ്ങളും
സൃഷ്ടിച്ചു. പത്രപ്രവര്‍ത്തകനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ
സന്ദേശങ്ങളും ഇ-മെയിലും അയച്ചതിന് 2011-ല്‍ പ്രദീപ് കുമാറിനെ
അറസ്റ്റുചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഈ കേസില്‍ റിമാന്‍ഡിലായെങ്കിലും
ഉപാധികളോടെ ജാമ്യം ലഭിച്ചു. തുടര്‍ന്ന് വിദേശത്തേക്കുകടന്ന് വീണ്ടും
അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. വീണ്ടും
കേസുകൊടുത്തെങ്കിലും ഉപാധികളോടെ ജാമ്യംനേടി.ഇതിനിടെയാണ്
കോയമ്പത്തൂര്കോടതിയില് ജാമ്യ വ്യവസ്ഥയില്‍ എത്തിയ പ്രതിയെ മൂന്നാമതൊരു
കേസില്‍ അറസ്റ്റുചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല