ദുരിതാശ്വാസ ക്യാമ്പില്‍ ഓണക്കോടിയുമായി നടന്മാരായ ജയറാമും കാളിദാസനും. കുറുമശ്ശേരി എല്‍.പി സ്കൂള്‍, എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പാറക്കടവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ജയറാമും കാളിദാസനും എത്തിയത്. ക്യാമ്പിലുള്ള മുഴുവന്‍ പേര്‍ക്കും താരങ്ങള്‍ ഓണക്കോടി വിതരണം ചെയ്തു. മുണ്ടും ഷര്‍ട്ടുമായിരുന്നു ഓണക്കോടി. ഉച്ചയോടെ ക്യാമ്പില്‍ എത്തിയ താരങ്ങള്‍ മുറികളില്‍ കയറി ക്യാമ്പംഗങ്ങളെ ആശ്വസിപ്പിച്ചു.