എടത്വാ (ആലപ്പുഴ): സേലത്ത് ബസ്സ്
അപകടത്തില്‍ സെപ്റ്റംബര്‍ 1ന് പുലര്‍ച്ചെ മരിച്ച ഏഴ് പേരില്‍ ആറ് പേരും
എടത്വ സ്വദേശികളോ ബന്ധുക്കളോ ആയവര്‍.എടത്വ സെന്റ് അലോഷ്യസ് റിട്ട.പ്രൊഫ.
കരിംക്കംപള്ളില് നന്നാട്ടുമാലിയില്‍ ജിം ജേക്കബ് (58), എടത്വ
കാട്ടാപള്ളില് അഞ്ചില്‍ പരേതനായ കുഞ്ഞച്ചന്റെ (കെ.ജെ. വര്‍ക്കി) മകന്
ജോര്‍ജ് ജോസഫ് (മോന്‍സി62), ഭാര്യ അല്‍ഫോന്‍സാ ജോര്‍ജ് (60), മകള്‍ ഡിനു
ജോസഫ് (32), മരുമകന് ഇരിങ്ങാലക്കുട യൂകെന്‍ വീട്ടില്‍ സിജി വിന്‍സെന്റ്
(35), തലവടി ചിറ്റേഴത്ത് വര്‍ക്കി തര്യന്റെ (ബാബു) മകന് ഷാനോ വി. തര്യന്
(28) എന്നിവരാണ് മരിച്ചത്.
സേലം മാമാങ്കത്ത് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സേലംബംഗളൂരു
ദേശീയപാതയിലായിരുന്നു അപകടം.ബംഗളൂരുവില്‍ നിന്നു തിരുവല്ലയ്ക്കു
വരുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസും സേലത്തു നിന്നു
കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ
മറികടക്കാനുള്ള ശ്രമത്തില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക്അപ്
വാനില്‍ ഇടിച്ചു നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ബസില്‍
ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു.
അപടകടം നടന്നയുടന്‍ ജില്ലാ കളക്ടര്‍ രോഹിണിയുടെ നേതൃത്വത്തില്‍ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.