കാലിഫോര്‍ണിയ: സെപ്റ്റംബര്‍ 12നു വൈകീട്ട്
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍
കൊല്ലപ്പെട്ടു അഞ്ച് പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച്
ആത്മഹത്യ ചെയ്യുകയായിരുന്നു . തെക്കന്‍ കാലിഫോര്‍ണിയയിലെ
ബക്കെര്ഫീല്ഡിലാണ് സംഭവം.
അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ബക്കെര്ഫീല്ഡിലെ ട്രാവലിങ്ങ്
കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു
.ഇയാള്‍ ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ചുകൊന്നു.തുടര്‍ന്ന് ഇയാളുമായി
തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു
കൊന്നുവെന്ന് കെന്‍ കൗണ്ടി ഷെരിഫ് ഡോണി യങ്ബ്ലഡ് പത്രസമ്മേളനത്തില്‍
അറിയിച്ചു .
മറ്റൊരു വീട്ടിലേക്ക് ഇടിച്ചു കയറി അവിടെയുള്ള രണ്ടുപേരെക്കൂടി വെടിവെച്ചു
വീഴ്ത്തി. സ്വയം നിറയൊഴിക്കുകയായിരുന്നു.കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളോ
,വെടിവെപ്പിന് പ്രതിയെ പ്രേരിപ്പിച്ചതിനെ കുറിച്ചോ വിവരങ്ങള്‍ പോലീസ്
വെളിപ്പെടുത്തിയിട്ടില്ല.