കൊച്ചി: എറണാകുളം
കലൂര്‍ എസ്.ആര്.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉള്ളാട്ടില്‍
വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ്
സംഭവം. ശനിയാഴ്ച രാത്രി നിസ്കാരസമയത്ത് വീട്ടിലെത്തിയ ഭര്‍ത്താവ് സഞ്ജു
സുലാല്‍ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. ഉമ്മയോടൊപ്പം
കുടുംബവീട്ടില്‍ താമസിക്കുകയാണ് ഷീബ.
ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
ഉമ്മ അഫ്സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്സ
ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ,
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്
രക്ഷിക്കാനായില്ല. നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് സഞ്ജുവിനെ
പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക്
പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ്
ഗള്‍ഫിലായിരുന്ന സഞ്ജു നാട്ടിലെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ്
കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.