ആദര്‍ശ് കുംഭകോണം: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
Published on 03 April, 2012
മുംബൈ: ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ഐഎഎസ്
ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേരെ കൂടി സി.ബി.ഐ ഇന്ന് അറസ്റ്റു ചെയ്തു. മുന്‍
ഐഎഎസ് ഉദ്യോഗസ്ഥന് ജയരാജ് പഥക്, മഹാരാഷ്ട്രയിലെ നഗര വികസന മന്ത്രാലയം
പ്രിന്‍സിപ്പല്‍ സെക്രട്ടറി രാമാനന്ദ് തിവാരി എന്നിവരെയാണ് സിബിഐ അറസ്റ്റ്
ചെയ്തത്.
ഫ്ളാറ്റിന്റെ ഉയരം 100മീറ്റര്‍ ഉയര്‍ത്താന്‍ അനുമതി നല്‍കിയത്
ജയരാജ് പഥക്ക് ആയിരുന്നു. ഫ്ളാറ്റിന്റെ ഉയരം കൂട്ടിയതിന് പ്രതിഫലമായി മകന്റെ
പേരില്‍ ആദര്‍ശ് ഫ്ളാറ്റ് സമുച്ചയത്തില്‍ ഇദ്ദേഹം ഫ്ളാറ്റ് നേടിയിരുന്നതായും
സിബിഐ കണെ്ടത്തി. കേസില്‍ സി.ബി.ഐ 14 പ്രതികളെ പ്രതിചേര്‍ത്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല