ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് രംഗത്ത്. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകതന്നെ വേണമെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.