ജനീവ: നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന ആളുകളില്‍ 17 ശതമാനത്തിനും ഒന്നിലധികം രാജ്യങ്ങളുടെ പൗരത്വമുള്ളതായി കണക്കുകള്‍ വ്യക്തമാകുന്നു. പതിനഞ്ചു വയസിനു മുകളില്‍ പ്രായമുള്ള 916,000 പേര് വരും ഇവര്‍.
നിയമപരമായി തന്നെ ഇരട്ട പൗരത്വം നേടിയവരാണിവര്‍. ഇവരില്‍ 64.4 ശതമാനം പേരും വിദേശത്തു നിന്നു കുടിയേറി നാച്ചുറലൈസേഷന്‍ വഴി സ്വിസ് പൗരത്വം സ്വന്തമാക്കിയവരാണ്. 36.6 ശതമാനം പേര് മാത്രമാണ് ജന്മന സ്വിസ് പൗരത്വം നേടി പിന്നീട് മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൂടി സ്വന്തമാക്കിയവര്‍.
രാജ്യത്തിനു പുറത്തുനിന്നു വന്നവരില്‍ ഏറ്റവും കൂടുതല്‍ ഇറ്റലിക്കാരാണ്, 24.7 ശതമാനം. 11.2 ശതമാനവുമായി ഫ്രഞ്ചുകാര്‍ ബഹുദൂരം പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ജര്‍മന്‍കാര്‍ 7.8 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.
റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍