കന്യാസ്ത്രീയില്‍ നിന്ന് പരാതി ലഭിച്ചിരുന്നില്ലെന്ന് കെ.സി.ബി.സി
Published on 12 October, 2018
തിരുവനന്തപുരം: കെ.സി.ബി.സിക്ക് കന്യാസ്ത്രീയില്‍ നിന്ന് പരാതി ലഭിച്ചിരുന്നില്ലെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തരമായ അന്വേഷണം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം നടക്കുമ്പോള്‍ ചിലരെ വേട്ടക്കാരനായും ചിലരെ ഇരയായും ചിത്രീകരിക്കുന്നത് ശരിയല്ല. രണ്ട് വശത്തും ഉള്ളവര്‍ സഭയുടെ ഭാഗമായതിനാല്‍ ആര് തോറ്റാലും അതിന്റെ അപമാനവും വേദനയും സഭ ഏറ്റെടുക്കണം. സഭ ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. ഇരുകൂട്ടരോടും സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും സൂസെപാക്യം പറഞ്ഞു.
നുൺഷ്യോക്ക് അടക്കം കന്യാസ്ത്രീകള്‍ പരാതി നല്‍കിയത് വൈകിയാണെന്നും സൂസെപാക്യം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല