പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രന് എം പി യുമായുള്ള അഭിമുഖം ഈ ഞായറാഴ്ച മുതല്‍ പ്രക്ഷേപണം ചെയ്യുന്നതാണ്. കലാവേദി വാല്‍ക്കണ്ണാടി എന്ന പംക്തിയിലാണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്. കലാവേദി ടി വി ഡോട്ട് കോമില് പ്രശസ്ത സാഹിത്യകാരന് ശ്രീ കോരസണ്‍ വര്‍ഗീസ് നടത്തുന്ന പ്രേത്യക അഭിമുഖ പരിപാടിയാണ് കലാവേദി വാല്‍ക്കണ്ണാടി.
വിദേശത്തും കേരളത്തിലും ഉള്ള മലയാളികളുടെ കലാ സാംസ്കാരിക സാമൂഹ്യ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് കലാവേദി ഇന്റര്‍ നാഷണല്‍ ഇങ്ക്. ഇത് ഒരു അംഗീകൃത ചാരിറ്റബള്‍ ഓര്‍ഗനൈസഷന്‍ ആയിട്ടാണ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാ ഞായറാഴ്ചയും പുതിയ എപ്പിസോഡുകള്‍ കലാവേദി ടി വി ഡോട്ട് കോമില് കാണാവുന്നതാണ്. കലാവേദി സ്പെഷ്യല്‍ , കലാവേദി വാല്‍ക്കണ്ണാടി എന്നീ രണ്ടു പരിപാടികളാണ് ഇതില്‍ പ്രധാനമായും പ്രക്ഷേപണം ചെയ്യുന്നത്. കൂടുതല്‍ പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഇന്‍ഫോ അറ്റ് കലാവേദി ഓണ്‍ ലൈന്‍ ഡോട്ട് കോം.