കൊച്ചി: മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ദുരനുഭവമുണ്ടായെന്നും ഇതിനെതിരെ പരാതി നല്‍കിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നടപടി സ്വീകരിച്ചില്ലെന്നും നടി അര്‍ച്ചന പദ്മിനി. പ്രമുഖയായ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ തന്നെപ്പോലുള്ള ആര്‍ട്ടിസ്റ്റുകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അര്‍ച്ചന ചോദിച്ചിരുന്നു.
എന്നാല്‍ അര്‍ച്ചനയുടെ ആരോപണങ്ങള്‍ തള്ളി സംവിധായകന് ബി. ഉണ്ണികൃഷ്ണന് രംഗത്ത് വന്നു. ശുദ്ധകള്ളമാണ് അര്‍ച്ചന പറയുന്നതെന്ന് ബി. ഉണ്ണികൃഷ്ണന് ആരോപിച്ചു. അര്‍ച്ചന ഞങ്ങള്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. അപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ച ആളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നുഉണ്ണികൃഷ്ണന് പറഞ്ഞു.
ഞങ്ങള്‍ അവരോട് പറഞ്ഞത് ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ്. ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ല. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്ക് പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും അതിന് വേണ്ട കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്തു തരാമെന്ന് പറഞ്ഞിരുന്നതായും ഉണ്ണികൃഷ്ണന് പറഞ്ഞു.
ഒരു കാരണവശാലും ഞങ്ങള്‍ അതിന് തയ്യാറല്ലെന്നാണ് അവര്‍ പറഞ്ഞത്. സംഘടനാപരമായ നടപടി മതി. അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതില്‍ പോലീസ് എന്നും സംഘടനാപരമായ നടപടി മാത്രം മതി എന്നും എഴുതിയ കത്തില്‍ അര്‍ച്ചന ഒപ്പിട്ടുണ്ടെന്നും അതിന് ശേഷം പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് തങ്ങള്‍ കത്തയച്ചിരുന്നതായും ഉണ്ണികൃഷ്ണന് പറഞ്ഞു.