പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള
സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം
ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്നായരെ എഐസിസി സസ്പെന്‍ഡ് ചെയ്തു.
അതേസമയം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപിയാണെന്നും അതിനാലാണ് ശബരിമല
വിഷയത്തില്‍ ഒരുമിച്ചു നില്ക്കാന് തീരുമാനിച്ചതെന്നു രാമന്നായര്
പറഞ്ഞിരുന്നു.
നേരത്തേ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം
പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം തള്ളുകയായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല