അമ്മ സംഘടനയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും അധിക്ഷേപിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍
സംസാരിച്ചതില്‍ രോഷം പൂണ്ടാണ് സിദ്ദിഖ് അത്തരത്തില്‍ സംസാരിച്ചതെന്ന
ന്യായീകരണുമായി ജഗദീഷ്. തങ്ങളിരുവരും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും
ജഗദീഷ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഇടിച്ച് ഷേപ്പ് മാറ്റുമെന്ന്
സിദ്ദിഖ് പറയുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ചിരിച്ചു കൊണ്ടാണ് ജഗദീഷ്
പ്രതികരിച്ചത്. ഇതുവരെ ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും ജഗദീഷ്
പറഞ്ഞു. സിദ്ദിഖ് വികാരഭരിതനായി കുറച്ചു കൂടുതല്‍ പറഞ്ഞു പോയതാണ്. അത് വലിയ
വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താക്കുറിപ്പിന്റെ കാര്യം
അറിയാതെയാണ് സിദ്ദിഖ് സംസാരിച്ചതെന്നും സിദ്ദിഖും ജഗദീഷും തമ്മില്‍ യാതൊരു
ഭിന്നതയുമില്ലെന്നും അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല