ഇന്ത്യയില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍നിന്ന് പതിനാലുകാരന് അപ്രത്യക്ഷമായി
പി.പി. ചെറിയാന്Published on 19 October, 2018
ന്യൂയോര്‍ക്: ഇന്ത്യയില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ നിന്ന് പതിനാലുകാരന് അപ്രത്യക്ഷമായി .
ഗുരുസേവക് സിംഗിനെ അവസാനമായി കണ്ടത് ഒക്ടോബര്‍ 17 രാത്രി ഒന്‍പതു മണിക്കായിരുന്നുവെന്ന് ആംഹെര്സട് പോലീസ് അറിയിച്ചു. ഗ്രേ സ്വെറ് ഷര്‍ട്ടും, ഗ്രേ പാന്റ്സും ടര്‍ബനും ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു .
ബഫല്ലോക്കു സമീപമാണ് കുട്ടിയെ കാണാതായത്. 5.6 അടി ഉയരമുള്ള കുട്ടിയെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ആംഹെര്സട് പോലീസിനെ 7166891311 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല