തിരുവനന്തപുരം: കണക്കെടുപ്പ് നടക്കുന്ന ശ്രീ പദ്മാനാഭസ്വാമി ക്ഷേത്രത്തിലെ
നിലവറയിലെ എ അറയിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മൂല്യം 90,000 കോടി കവിഞ്ഞു.
ഇന്ന് കണ്ടെത്തിയവയില്‍ മഹാവിഷ്ണുവിന്റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 18 അടി
നീളമുള്ള തങ്ക അങ്കിയും അമൂല്യ രത്നങ്ങള്‍ പതിച്ച സ്വര്‍ണ പ്രതിമയും, 35 കിലോഗ്രാം
തൂക്കമുള്ളതാണ് തങ്ക അങ്കി എന്നിവയാണ്. ഇനി രണ്ട് അറകള്‍ (ബി,എഫ്) കൂടി
തുറക്കാനുണ്ടെന്നാണ് നിഗമനം. ബി അറ തുറക്കാന്‍ പരിശോധകര് വിദഗ്ധ സംഘത്തിന്റെ
സഹായം തേടി. 136 വര്‍ഷം മുമ്പാണ് ഈ അറ അവസാനമായി തുറന്നത്.