ആര്‍ത്തവ ദിവസവും അമ്ബലത്തില്‍ കയറിയിട്ടുണ്ട്; കെ. ആര് ഗൗരിയമ്മ
Published on 22 October, 2018
ചേര്‍ത്തല : ആര്‍ത്തവ ദിവസങ്ങളില്‍ അമ്ബലത്തില്‍ കയറിയതുമായി
ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി കെ. ആര് ഗൗരിയമ്മ രംഗത്ത് .ശബരിമലയിലെ
സ്ത്രീപ്രവേശന വിഷയം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. ആര് ഗൗരിയമ്മയുടെ
ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ ഉണ്ടായത് .ആര്‍ത്തവ സമയത്ത്
അമ്ബലത്തില്‍ കയറിയെന്നും അതുകൊണ്ട് തന്നെ ദേവി അമ്ബലത്തില്‍ നിന്ന് ഇറങ്ങി
ഓടിയില്ല എന്നും ഗൗരിയമ്മ പരിഹാസ സ്വരത്തില്‍ പറഞ്ഞു .
ആര്‍ത്തവ ദിവസത്തില്‍
മൂത്ത ജ്യേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്ബലത്തില്‍ പോയി എന്നും എന്നാല്‍ അവരെ ഏറെ
നേരമായിട്ടും കാണാത്തതിനാല്‍ താന്‍ അമ്ബലത്തില്‍ കയറിയെന്നും ഇതിനെ പേരില്‍
തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നും ഗൗരിയമ്മ വ്യക്തമാക്കി
.
സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി
നിര്‍ത്തുന്ന പ്രവണത ശെരിയല്ല എന്നും ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയോടുള്ള
വിശ്വാസം ആളുകള്‍ക്കിടയില്‍ ജനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന്
എന്തിനാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് എന്നും കെ. ആര് ഗൗരിയമ്മ
ആക്ഷേപിക്കുകയും ചെയ്തു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല