റാന്നി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ശബരിമല നടതുറന്ന ഒക് ടോബര്‍ 17 നാണ് പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാകുന്നത്. ആന്ധ്രയില്‍ നിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മലകയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.