ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തിനടുത്തുള്ള പള്ളം എന്ന ചെറിയ
ഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്നും അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ
ടെക്സാസിലെ, ഡാലസ് എന്ന മെട്രോപ്പോളിറ്റന്‍ സിറ്റിയിലേക്കുള്ള പറിച്ചുനടല്‍
എന്നില്‍ വലിയൊരു അനുഭവമാണ് സൃഷ്ടിച്ചത്. ഭൂമിയെ വിട്ടുള്ള ആ പറന്നെത്തലും,
മറ്റൊരു മണ്ണിലേക്ക് കാലുകുത്തിയതും കുറെ നാളുകളിലേക്ക് എന്നെ അകാരണമായി
അസ്വസ്ഥമാക്കിയിരുന്നു..........