സര്‍ക്കാരിനെ അറിയിക്കാതെ റെയ്ഡ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സി.ബി.ഐയ്ക്ക് നല്‍കിയിരുന്ന പൊതുഅനുമതി പിന്‍വലിക്കുകയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ഈ ചട്ടമനുസരിച്ച് ഇനിമുതല്‍ സി.ബി.ഐ യ്ക്ക് ആന്ധ്രാപ്രദേശില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്നതിന് ഓരോ തവണയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടേണ്ടി വരും.
കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ സി.ബി. ഐ ആസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങളും ഏജന്‍സിയിലെ ഉന്നതര്‍ക്കിടയിലെ അഴിമതികളും ഇതിന്റെ വിശ്വാസ്യത തകര്‍ത്തെന്നും ഇക്കാരണത്താല്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ ഇതു സംബന്ധിച്ച് ഒരു രേഖയും ലഭിച്ചിട്ടില്ലെന്നാണ് സിബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.