സംവിധായകന് വി. എ ശ്രീകുമാര്‍ മേനോന് എസ്കലേറ്ററില്‍ നിന്നും
വീണു ഗുരുതര പരിക്ക്. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ
എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ
ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.
തുടര്‍ന്ന്
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര
ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍
അറിയിച്ചു. എന്നാല്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ
ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍
അറിയിച്ചു.
ഒടിയന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍
പൂര്‍ണ്ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലാണ് ചെന്നെയിലും മുംബൈയിലുമായി
പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ
ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു.
സിനിമയുടെ
അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍
ഒടിയന് സിനിമാ അണിയറപ്രവര്‍ത്തരും ആശങ്കയിലാണ്. ശസ്ത്രക്രിയക്കുശേഷം
രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായതിനാല്‍ സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളും
പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ്
സംവിധായനു അപകടം സംഭവിച്ചത്.