തമിഴ്
സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ഗ്യാങ്സ്റ്റര്‍ ആയി വേഷമിട്ട ഹിറ്റ് ചിത്രം മാരിയുടെ
രണ്ടാം ഭാഗം മാരി 2 റിലീസിംഗിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ്
പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മാരി 2
വിനെ വളരെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്.
യുവതാരം
ടൊവീനോ തോമസാണ് ധനുഷിന്റെ വില്ലനായെത്തുക എന്ന പ്രത്യേകതയാണ് ഇതിന് കാരണം.
തമിഴില്‍ ടോവിനോ തന്നെയാണ് ചിത്രത്തിന് ഡബ് ചെയ്യുന്നത്. ടോവിനോയുടെ
ചിത്രത്തിലെ മെയ്ക്കോവര് ഏറെ ശ്രദ്ധ നേടിയിരുന്നു.
ബാലാജി മോഹന്‍ സംവിധാനം
ചെയ്യുന്ന മാരി 2 വില്‍ സായി പല്ലവിയാണ് നായിക. ഓട്ടോ െ്രെഡവറായാണ് സായ്
വേഷമിടുന്നത്. റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്, കൃഷ്ണ,
ടോവിനോ തോമസ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു. ബാലാജി മോഹന്‍
തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
2015ല്‍ ഇറങ്ങിയ
മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍
ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന് ശങ്കര്‍ രാജയുടേതാണ്
സംഗീതം. ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.