കരിപ്പൂരില്‍ നാളെ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തും
Published on 03 December, 2018
കരിപ്പൂര്‍ : കരിപ്പൂരില്‍
നാളെ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തും. നിലവില്‍ ദിവസവും അയ്യായിരത്തോളം
യാത്രക്കാര്‍ ഉപയോഗിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലാത്തത്
ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.
പുതിയ ടെര്‍മിനല്‍
പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അധികൃതര്‍
വ്യക്തമാക്കി. കൂടാതെ ആകെയുള്ള രണ്ട് ടെര്‍മിനലിനകത്തെ കണ്‍വെയര്‍ ബെല്‍റ്റുകള്‍
തകരാറിലാകുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
രാവിലെ
എട്ടുമുതല്‍ ഒമ്പതുവരെയും രാത്രി എട്ടുമുതല്‍ ഒമ്പതരവരെയും എട്ടോളം വിമാനങ്ങളാണ്
ഒരുമിച്ച് എത്തുന്നത്. ഈ സമയം ടെര്‍മിനലിനകത്തും പുറത്തും തിരക്കാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല