നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി അസോസിയേഷന്
ചെയര്‍മാനും, ന്യൂ യോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് ഡെമോക്രാറ്റിക്
പാര്‍ട്ടിയുടെ വൈസ് ചെയറുമായ മലയാളികളുടെ കേന്ദ്ര സംഘടനകളായ ഫൊക്കാനയും
ഫോമയും തങ്ങളുടെ പ്രവര്‍ത്തന രീതി പുനഃ പരിശോധിക്കണമെന്നും നയപരമായ
മാറ്റങ്ങള്‍ വരുത്തണമെന്നും കലാവേദി ടി വി ഡോട്ട് കോമിന് അനുവദിച്ച
അഭിമുഖത്തില്‍ പറഞ്ഞു.
കാലങ്ങളായി നല്കി വരുന്ന ചില മുന്‍ഗണനകള്‍ ശരിക്കും സമൂഹത്തിന്
പ്രേത്യകിച്ചു് പുതിയ തലമുറയ്ക്ക് അമേരിക്കന്‍ സമൂഹത്തില്‍
വേരുറപ്പിക്കാന്‍ പ്രയോജനകരമല്ലെന്നും ആവശ്യമായ പരിഗണനകളോടെ പുതിയ
ചുവടുവയ്പുകള്‍ ആവശ്യമാണെന്നും ശ്രീമാന്‍ കളത്തില്‍ വര്‍ഗീസ് പറഞ്ഞു.
കോരസണ്‍ വര്‍ഗീസ് കലാവേദി ടി വി ഡോട്ട് കോമില് നടത്തി വരുന്ന
വാല്‍ക്കണ്ണാടി എന്ന വീഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കൂടുതല്‍ അറിയാന്‍ കലാവേദി ടി വി ഡോട്ട് കോം സന്ദര്‍ശിക്കുക.