രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. അശോക് ഗലോട്ടിനും സച്ചില്‍ പൈലറ്റിനും ഒപ്പം നില്ക്കുന്ന ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വീടിനു മുന്നില്‍ സച്ചിന് പൈലറ്റ് അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ഡല്‍ഹിയിലേയ്ക്ക് തട്ടകം മാറ്റിയ അശോഗ് ഗലോട്ടിനെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരേണ്ടതില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ത്തണമെന്നുമാണ് സച്ചില്‍ ആവശ്യം ഉന്നയിച്ചിരുന്നത്.