ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയിലെ വി. തോമാശ്ശീഹായുടെ
ദുക്റാന തിരുനാളിനോടനുബന്ധിച്ച് `സീറോ മലബാര്‍ നൈറ്റ്' ഭക്തിനിര്‍ഭരമായ
കര്‍മ്മാദികളോടും, വിവിധ കലാപരിപാടികളോടുംകൂടി പ്രൗഢഗംഭീരമായി ആഘോഷിച്ചു.
അതോടനുബന്ധിച്ചുതന്നെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടേയും,
അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പത്താം
വാര്‍ഷികവും ആഘോഷിച്ചു.
ജൂലൈ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 4.30-ന്
നടന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ കത്തീഡ്രല്‍ വികാരിയും, നിയുക്ത രൂപതാ വികാരി
ജനറാളുമായ റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഫാ. മാത്യു
ശാശ്ശേരില്‍, റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍
എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ്
കര്‍മ്മാദികളില്‍ സന്നിഹിതനായിരുന്നു.
തുടര്‍ന്ന് വര്‍ണ്ണശബളമായ `സീറോ
മലബാര്‍ നൈറ്റ്' അരങ്ങേറി. പൊതുസമ്മേളനത്തില്‍ ജാബിന്, ഇമ്മാനുവേല്‍,
ക്രിസ്റ്റല്‍ എന്നിവര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കള്‍ച്ചറല്‍ സ്കൂള്‍
ഡയറക്ടര്‍ ജോഷി കുഞ്ചെറിയ സ്വാഗതം ആശംസിച്ചു. ബിഷപ്പ് മാര്‍ ജേക്കബ്
അങ്ങാടിയത്ത് സമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റീന ചാമക്കാല
സെന്റ് തോമസ് ദിന സന്ദേശം നല്കി. റവ.ഫാ. ആന്റണി തുണ്ടത്തില്‍, റവ.ഫാ. മാത്യു
ശാശ്ശേരില്‍, ജോമി ചാമക്കാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മോഹന്‍
സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
സമ്മേളനത്തില്‍ വെച്ച് കള്‍ച്ചറല്‍ സ്കൂള്‍
യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകപ്പട്ടമണിഞ്ഞ ഫെയിത്ത് പുത്തന്‍പുരയ്ക്കലിനും,
കലാപ്രതിഭ നെവിന് തോബിയാസിനും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ട്രോഫികള്‍
വിതരണം ചെയ്തു.
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, നിരവധി
വൈദീകരുടേയും, സിസ്റ്റേഴ്സിന്റേയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് പത്താം
വാര്‍ഷികാഘോഷങ്ങളുടെ സന്തോഷം പങ്കുവെച്ചു. മോഹന്‍ സെബാസ്റ്റ്യന്‍ സമ്മേളനത്തിന്റെ
അവതാരകനായിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ടുനിന്ന വര്‍ണ്ണശബളവും,
പ്രൗഢഗംഭീരവുമായ കലാപരിപാടികള്‍ അരങ്ങേറി.
ഫെയിത്ത് പുത്തന്‍പുരയ്ക്കല്‍
(കലാതിലകം), നെവിന് തോബിയാസ് (കലാപ്രതിഭ), അലന് ചേന്നോത്ത് ആന്‍ഡ് ടീം,
ഷെറിന് ഇല്ലിക്കല്‍ ആന്‍ഡ് ടീം, നേഹാ ഹരിദാസ് ആന്‍ഡ് ടീം, ജോയല്‍ ചാമക്കാല
ആന്‍ഡ് ടീം, ലിന്‍ഡാ ജോസഫ് ആന്‍ഡ് ടീം, കാത്തലിക് യൂത്ത് മൂവ്മെന്റ്
(സി.വൈ.എം), സീറോ മലബാര്‍ യൂത്ത് ഓര്ഗനൈസേഷന് (എസ്.എം.വൈ.ഒ) എന്നിവര്‍
കണ്ണഞ്ചിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, സ്കിറ്റുകളും അവതരിപ്പിച്ച്
ആയിരക്കണക്കിന് കാണികളെ മായാപ്രപഞ്ചത്തിലെത്തിച്ചു.
ഫാ. മാത്യു ശാശ്ശേരി,
പ്രസിദ്ധ ഡാന്‍സ് ടീച്ചര്‍ ലാലു പാലമറ്റം, പോള്‍സണ്‍ കൈപ്പറമ്പാട്ട്, മോനി
മാരിയോ, രാജൂ പാറയില്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ക്ക് സംവിധാനം
നിര്‍വ്വഹിച്ചു.
കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികളായ ജോഷി കുഞ്ചെറിയ, ബിജി
മാണി ചാലിക്കോട്ടയില്, മോഹന്‍ സെബാസ്റ്റ്യന്‍, അനില്‍, ജില്‍സി അനില്‍, പോള്‍സണ്‍
കൈപ്പറമ്പാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.