ദമ്മാം: നവയുഗം കായിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന, മൂന്നാമത് സഫിയ അജിത്ത് വോളിബാള്‍ ടൂര്‍ണമെന്റ്, ഡിസംബര്‍ 27 രാത്രി 8 മണി മുതല്‍ ദമ്മാം അല്‍ സുഹൈമി ഫ്ലഡ് ലൈറ്റ് (കാസ്ക്) വോളിബോള്‍ കോര്‍ട്ടില്‍ ആരംഭിക്കുന്നു.
നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ്പ്രസിഡണ്ടും, പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ സ്മരണക്കായിട്ടാണ് 2016 മുതല്‍ നവയുഗം ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് സഫിയ അജിത് സ്മാരക ട്രോഫിയും, ക്യാഷ് െ്രെപസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് റണ്ണര്‍അപ് ട്രോഫിയും ക്യാഷ് െ്രെപസും നല്‍കും. കൂടാതെ ടൂര്‍ണ്ണമെന്റില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ബെസ്റ്റ് പ്ലേയര്‍, ബെസ്റ്റ് സ്മാഷര്‍, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങളും നല്‍കും.
ഡിസംബര്‍ 27,28 തീയതികളില്‍ പ്രാഥമിക മത്സരങ്ങള്‍ അരങ്ങേറും. സെമി ഫൈനല്‍ മത്സരങ്ങള്‍ ജനുവരി 03 ന് അവസാനിയ്ക്കും. ജനുവരി 04 ന് ഫൈനല്‍ മത്സരവും സമാപന ചടങ്ങുകളും അരങ്ങേറും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ പ്രവാസി വോളിബാള്‍ പ്രേമികള്‍ക്ക് ഒരു മികച്ച അനുഭവമാകും.
ഈ ടൂര്‍ണ്ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 0532657010, 0501605784 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
എല്ലാ കായികപ്രേമികളെയും പ്രവാസികളെയും ടൂര്ണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയര്മാന് ജമാല്‍ വില്യാപ്പള്ളി, ജനറല്‍ കണ്‍വീനര്‍ ഷാജി മതിലകം എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.