അസ്താന (കസാഖിസ്താന്‍): ഇന്ത്യന്‍ ബോക്സിങ് താരം ശിവ ഥാപ ഒളിമ്പിക്സ് 2012 യോഗ്യതനേടി. 56 കിലോ വിഭാഗത്തില്‍ മത്സരിച്ച ശിവ ഒളിമ്പിക്സ് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കായികതാരമാണ്.
കസാഖിസ്താനിലെ അസ്താനയില്‍ ബുധനാഴ്ച നടന്ന യോഗ്യതാ മത്സരത്തില്‍ ജപ്പാന് താരം സതോഷി സിമിസുവിനെ പരാജയപ്പെടുത്തിയാണ് ശിവ യോഗ്യതനേടിയത്. 2010 ലെ യൂത്ത് ഒളിമ്പിക്സില്‍ ശിവ വെള്ളി കരസ്ഥമാക്കിയിരുന്നു.