ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ 2019 ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രത്യേക റാഫിളിന്റെ ഉദ്ഘാടനം ഹൂസ്റ്റണില്‍ നടന്നു.
കണ്‍വന്‍ഷനു ആതിഥേയരാകുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ ചാന്‍സലര്‍ ജോണിക്കുട്ടി പുലിശ്ശേരി ആദ്യ റാഫിള്‍ ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയും കണ്വന്ഷന് കണ്‍വീനറുമായ ഫാ. കുര്യന് നെടുവേലിചാലുങ്കലിനു നല്കി റാഫിളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഭാരവാഹികളും റാഫിള്‍ ടിക്കറ്റുകള്‍ സ്വീകരിച്ചു.
ജോയ് ആലുക്കാസ് യുഎസ്എ യാണ് റാഫിളിന്റെ മെഗാ സ്പോണ്സര്. കണ്‍വന്‍ഷന്റെ സമാപന ദിനത്തില്‍ നടക്കുന്ന റാഫിള്‍ നറുക്കെടുപ്പില്‍ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ബിഎംഡബ്ള്യൂ 3 സീരീസ് കാറാണ്.
ചടങ്ങില്‍ കണ്വന്ഷന് ചെയര്മാന് അലക്സ് കുടക്കച്ചിറ, വൈസ് ചെയര്മാന് ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കണ്വന്ഷന് സെക്രട്ടറി പോള്‍ ജോസഫ്, ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്, ഫൈനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ ബിജൂ ജോര്‍ജ് തുടങ്ങി നാഷണല്‍ നാഷണല്‍ എക്സിക്യട്ടീവ് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും നേതൃത്വം നല്കി.