റോഖന്ന എന്ന, ഡെമോക്രാറ്റിക്
പാര്‍ട്ടില്‍നിന്നും ഒരു
കാലിഫോര്‍ണിയ
മണ്ഡലം, പ്രതിനിധീകരിക്കുന്ന യൂ .എസ്
.കോണ്‍ഗ്രസ് അംഗം അംഗം ആവശ്യപ്പെടുന്നു തെക്കന്‍ അതിര്‍ത്തിവഴി വരുന്ന
ഇല്ലീഗല്‍ കുടിയേറ്റക്കാരുടെ വരവ് ഏതുവിധേയം ആണെങ്കിലും അവസാനിപ്പിക്കണം.
ക്രിസ്മസ് സായംകാലം, അധികസമയ ജോലി ചെയ്ത് തന്റ്റെ കുടുംബത്തിനുവേണ്ടി
പണമുണ്ടാക്കാം എന്ന ആഗ്രഹത്തില്‍ യൂണിഫോം അണിഞ്, അഞ്ചുമാസം പ്രായമായ
മോന്റ്റെ നെറ്റിയില്‍ ഒരു ചുബനവും നല്കി, കാണാമെന്നു ഭാര്യയോടും പറഞ്ഞു
തന്റ്റെ പോലീസ് പട്രോള്‍ വാഹനത്തില്‍ പുറപ്പെട്ട, 33 വയസുകാരന്,
ഇന്ത്യന്‍ വംശജന് റോണില്‍ സിംഗിനെ നിയമവിരുദ്ധമായി കുടിയേയേറ്റം നടത്തിയ
ഒരു ക്രിമിനല്‍ വെടിവൈച്ചുകൊന്നു.
റോണിന് സിംഗ് തന്റ്റെ ജോലിയുടെ ഭാഗമായി സംശയാസ്പതമായി സഞ്ചരിച്ചിരുന്ന
ഒരു വാഹനത്തെ നിറുത്തിപ്പിച്ചു . ചോദ്യം ചോദിക്കുന്നതിനു
പുറത്തിറങ്ങിയപ്പോള്‍ വാഹനത്തില്‍ നിന്നും വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു
റോണില്‍ സിംഗ് നിലംപതിച്ചു എന്നിരുന്നാല്‍ ത്തന്നെയും തനിക്കു വെടിഏറ്റ
വിവരം കണ്ട്രോള് റൂമില്‍ അറിയുച്ചു സഹായം എത്തിയെങ്കിലും സിങിന്റ്റെ
ജീവന് രക്ഷിക്കുന്നതിനു പറ്റിയില്ല.
നിറതോക്കൊഴിച്ചയാള് രക്ഷപ്പെട്ടു.എന്നാല്‍ നിരീക്ഷണ കാമറ കുറ്റവാളി
ഓടിച്ചിരുന്ന വാഹനവും അയാളുടെ ഏതാണ്ടു രൂപവും പകര്‍ത്തിയിരുന്നു.
അതിന്റ്റെ വെളിച്ചത്തില്‍ കാലിഫോര്‍ണ്യ ഹൈവേ പെട്രോള്‍, മറ്റു പോലീസ്
വകുപ്പുകളുടെ സഹായത്തോടെ കുറ്റവാളിയെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങി.
32 വയസുകാരന് അരൃഗാ, ഇയാള്‍ മെക്സിക്കോയില്‍ നിന്നും രണ്ടുതവണ
അമേരിക്കയില്നുഴഞ്ഞു കയറിയ വ്യക്തി. ഏതാനും മാസങ്ങള്‍ക്കപ്പുറം മറ്റു
കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടു ഇയാളെ നാടുകത്തിയിരുന്നു.ഇത്തവണ ഈ
ദാരുണ കോല നടത്തിയശേഷം മെക്സിക്കോയ്ക്ക് രക്ഷപ്പെടുന്നതിലുള്ള
ശ്രമത്തിനിടെയാണ് പോലീസ് ഇയാളെ വിലങ്ങു വയ്ക്കുന്നത് കൂടെ ഇയാളെ
സഹായിക്കുന്നതിനു കൂടിയ രണ്ടുപേരുകൂടി പിടിക്കപ്പെട്ടു.
കാലിഫോര്‍ണിയയില്‍ ഉടനീളം കാണുന്ന പേടിക്കേണ്ടാത്ത അഭയസ്ഥാന പട്ടണങ്ങളിലാണ്
ഇതുപോലുള്ള കുറ്റവാളികള്‍ വിഹരിക്കുന്നത്. ഇവര്‍ക്കറിയാം പൊലീസോ മറ്റു
അധികാരികളോ ഇവരുടെ വിവരങ്ങള്‍ ഇമ്മിഗ്രേഷന്‍ വകുപ്പിനെ അറിയിക്കില്ലഎന്ന്.
റോണിന് സിഗ് പതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഫിജി ദ്വീപില്‍ നിന്നും
അമേരിക്കയിലേയ്ക്ക് നിയമാനുസൃത മാര്‍ഗം കുടിയേറ്റം നടത്തി പോലീസ്
അക്കാദമിയില്‍ പഠിച്ചു പോലീസില്‍ സേവനം തുടങ്ങി. പുതുതായി ഇവിടെത്തുന്ന
ഊട്ടനവധിക്കുള്ള ആ സ്വപ്നം നല്ലൊരു ജീവിതം അതുമാത്രമേ റോണിനും
ആഗ്രഹിച്ചുള്ളു. അനാമിക യെ വിവാഹം ചെയ്തു അവര്‍ക്ക് അഞ്ചു മാസം തികഞ്ഞ ഒരു
മോനുമുണ്ട്.
ഇതാണോ അമേരിക്കന്‍ സ്വപ്നം? ആചോദ്യത്തിന്, വേദനയില്‍ മുങ്ങിയിരിക്കുന്ന
ഭാര്യ 'അമ്മ മോന് ഇവരോട് സമാധാനം പറയും? ഇവിടെ രാഷ്ട്രീയം കളിക്കുന്ന
നേതാക്കള്‍ അവര്‍ക്ക് ഒന്നും നഷ്ടപ്പെടുവാനില്ല. അവരുടെ മണിമാളികള്ക്കു
പത്തടി പൊക്കത്തില്‍ മതിലുണ്ട് കൂടാതെ ഒരീച്ചക്കുപോലും ഉള്ളില്‍
കയറുന്നതിനു പറ്റാത്ത സുരെക്ഷയും .
റോ ഖന്നയെ പ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കണ്ണുതുറക്കാന്‍ തുടങ്ങി
എന്നാശിക്കാമോ? ഇന്ന് നമ്മുടെ തെക്കന്‍ അതിര്‍ത്തിയില്‍ മനുഷ്യാവകാശം
എന്നപേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്തുകൊണ്ട് അമേരിക്കയില്‍ ഒരു
രാഷ്ട്രീയ പാര്‍ട്ടി മാത്രംകാണുന്നില്ല? ഇനിയും എത്ര റോണിന് സിങ്ങുമാര്
കൊല്ലപ്പെടണം എത്ര അനാമികമാര്‍ വിധവകളാകണം എത്ര കുഞ്ഞുങ്ങള്‍ അച്ഛനില്ലാതെ
വളരണം?