ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലയിന്‍ ഫാ. റോയി ജോര്‍ജ് വട്ടക്കാട്ട് അയര്ലന്ഡിലെത്തിച്ചേര്ന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അച്ചനെ ഫാ. രാജേഷ് മേച്ചിറാകത്തിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് റിയാള്‍ട്ടോ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററില്‍ നടന്ന വിവിധ മാസ് സെന്റര്‍ ഭാരവാഹികളുടെ യോഗത്തില്‍ അച്ചനെ മോണ്‍. ആന്റണി പെരുമായന്, ഫാ. ക്ലെമെന്റ് പാടത്തിപ്പറന്പില്‍, സോണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്കി.
മാനന്തവാടി രൂപതാ അംഗമായ അച്ചന് 2006ല്‍ വൈദിക പട്ടം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഉന്നത വിദ്യഭ്യാസം നേടിയ അച്ചന് 2013 മുതല്‍ മാനന്തവാടി രൂപതയുടെ മതബോധന വിഭാഗത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുവരുന്പോഴാണ് അയര്‍ലന്‍ഡിലേക്ക് നിയമിതനായത്.
റിപ്പോര്‍ട്ട്: മജു പെക്കല്‍