ചിക്കാഗോ: ശാസ്താംകോട്ട ശുദ്ധജല തടാക
തീരത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍
കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍
ബാവയുടെ പതിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ്
ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഭക്തിപുരസരം കൊണ്ടാടുന്നു.
ജനുവരി 26-നു ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം,മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം.
27-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, 9.45-ന് വിശുദ്ധ
കുര്‍ബാന, അനുസ്മരണ യോഗം, ധൂപ പ്രാര്‍ത്ഥന, കൈമുത്ത്, നേര്‍ച്ചവിളമ്പ്
എന്നിവ ഉണ്ടായിരിക്കും. വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് മുഖ്യ കാര്‍മികത്വം
വഹിക്കും. എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം
ക്ഷണിക്കുന്നു.
പെരുന്നാളിന്റെ വിജയത്തിനുവേണ്ടി പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, ഗ്രിഗറി
ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍
പ്രവര്‍ത്തിച്ചുവരുന്നു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.