സ്നോ പെയ്യുമെന്ന അറിയിപ്പ് ഉണ്ടായതിന്റെ വെളിച്ചത്തില്‍ കേരള സമാജത്തിന്റെ ജനുവരി 19 നു നടത്തേണ്ടിയിരുന്ന ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി ജനുവരി 25 ലേക്ക് മാറ്റി.
ജനുവരി 25 നു വൈകിട്ട് ആറരക്ക് ക്യുന്‍സിലെ ടൈസണ്‍ സെന്ററില്‍ (26 Tyson Ave., Floral Park, NY 11001) വച്ച് പൊതു സമ്മേളനവും കലാപരിപാടികളും നടത്തും. പൊതു സമ്മേളനത്തില്‍ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
പൊതുസമ്മേളനത്തിനു ശേഷം, ഫാംജാം മ്യൂസിക്കല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വാദ്യമേളങ്ങളോടുകൂടിയ ഗാനമേളയും, ജീവധാര ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും, മറ്റു യുവപ്രതിഭകള്‍ കാഴ്ചവെയ്ക്കുന്ന ബഹുവിധ പരിപാടികളും, ഡിന്നറും കൊണ്ട് ഈ ഫാമിലി നൈറ്റ് മികവുറ്റതായിരിക്കും.
കൂടുതല്‍ വിവരത്തിന്:
വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) (917) 488-2590
ജോജോ തോമസ് (വൈസ് പ്രസിഡന്റ്) (516) 455-9739
വിന്‍സെന്റ് സിറിയക് (സെക്രട്ടറി) (516) 508-8297
വറുഗീസ് ജോസഫ് (ജോ. സെക്രട്ടറി) (516) 302-3563
വിനോദ് കെയാര്‍കെ (ട്രഷറര്‍) (516) 633-5208