മൂന്നാറിലെ വന്‍കിട കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി സബ് കളക്ടര്‍ രേണു രാജ് ഉത്തരവിട്ടു. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നിര്‍മ്മിക്കുന്ന പത്തു വന്‍കിട നിര്‍മ്മാണത്തിനാണ് സബ് കളക്ടര്‍ ഇതിനകം സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുന്നത്.
ദേവികുളത്ത് സബ് കളക്ടറായി ചുമതലേയറ്റതിന് ശേഷം ഇതിനകം തന്നെ മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച 30 കെട്ടിടങ്ങള്‍ക്കെതിരെ രേണു രാജ് നടപടി സ്വീകരിച്ചു.
നേരത്തെ എം ജി രാജമാണിക്യം സബ് കളക്ടറായി ചുമതലയേറ്റതോടെ 2000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചിരുന്നു.
തുടര്‍ന്ന് വന്ന ശ്രീറാം വെങ്കിട്ടരാമനും വി ആര് പ്രേമകുമാറും ശക്തമായ നടപടികളാണ് കൈയേറ്റത്തിനെതിരെ സ്വീകരിച്ചത്. ശ്രീറാം വെങ്കിട്ടരാമന് പപ്പാത്തിചോലയിലെ കയ്യേറ്റമായ കുരിശ് പൊളിച്ചിരുന്നു. വി ആര് പ്രേമകുമാര്‍ സ്വകാര്യ റിസോര്‍ട്ട് ഏറ്റെടുത്തു.