ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് താരങ്ങളുടെ ഇയര്‍ ചാലഞ്ച് ആണ് . പത്തുവര്‍ഷത്തെ ഇടവേളയില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് താരങ്ങള്‍ ഇതിന്റെ ഭാഗമാകുന്നത്.
ഇപ്പോള്‍ 10 ഇയര്‍ ചാലഞ്ചിന്റെ ഭാഗമായിരിക്കുന്നത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്താണ്. പക്ഷെ . മകള്‍ സൗന്ദര്യ രജനികാന്താണ് തന്റെ അച്ഛന് വേണ്ടി ചാലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
ബാഷ, കബാലി, പേട്ട എന്നീ സിനിമകളിലെ ഫോട്ടോകളാണ് സൗന്ദര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ സിനിമ കഴിയുന്തോറും ഓരോ വര്‍ഷം കഴിയുന്തോറും തന്റെ അച്ഛന് കൂടുതല്‍ ചെറുപ്പമായി വരികയാണ് എന്ന് സൗന്ദര്യ ഫോട്ടോയ്ക്കൊപ്പം കുറിച്ചു.