വയനാട്:ബലാല്‍സംഗകേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ
മുളയ്ക്കലിനെതിരെ നിലപാടെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും
നടപടിയെടുത്ത് സഭ.
സന്യാസ വ്രതങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അടിയന്തരമായി
വിശദീകരണം നല്കാന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ്
സന്ന്യാസസഭ (എഫ്.സി.സി.)യാണ് വിശദീകരണം ചോദിച്ചത്.
ഫെബ്രുവരി 6 നകം
വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കത്തില്‍
ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ മുന്നറിയിപ്പാണ് ലൂസി കളപ്പുരയ്ക്ക്
ലഭിക്കുന്നത്
വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി
ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുന്‍ ആരോപണങ്ങളേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍
പുതിയ കത്തിലുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, മഠത്തില്‍ വൈകിയെത്തുന്നു,
സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ
ആരോപണങ്ങള്‍.
പുസ്തകം പ്രസിദ്ധീകരിച്ചതും െ്രെഡവിങ് ലൈസന്‍സ് എടുത്തതും
തെറ്റാണെന്ന് സഭ ചൂണ്ടികാട്ടിയിരുന്നു . അതേസമയം തന്റെ ഭാഗത്ത്
തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും സിസ്റ്റര്‍ ലൂസി
കളപ്പുര പറഞ്ഞു.
കന്യാസ്ത്രികള്‍ മരിച്ചിട്ടുങ്കില് അന്വേഷിക്കട്ടെ. ആരെങ്കിലും തടസം പറഞ്ഞോ? ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോള്‍ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞൊ? നാളെ കര്‍ദിനാളിനെ അറസ്റ്റ് ചെയ്താല്‍ പാടില്ലെന്നു പറയുമോ? ഇല്ലല്ലോ
നേരെ മറിച്ച് ചില ആള് ദൈവങ്ങല്ക്ക് എതിരെ എഴുതി നോക്ക്, വിവരം അപ്പോള്‍ തന്നെ അറിയാം. ക്രിസ്തീയ സഭകലെ പേടി കൂടാതെ ആക്ഷേപിക്കാം
അഭയ കേസ് പൊക്കി പറയുന്നു. ഈ പ്രതികള്‍ കൊന്നു എന്നതിനു എന്താണു വ്യക്തമായ തെളിവ്? ഇല്ല എന്നതാണു സത്യം. തെളിവില്ലെങ്കിലും വൈദികരെ അകത്താക്കിയാല്‍ സന്തോഷിക്കുന്നവര്‍ ഉണ്ട്-ക്രിസ്ത്യാനികള്‍ക്കിടയില്‍ തന്നെ.
ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച് സഭയെ മൊത്തം വിധിക്കുന്നവര്‍ വിധിക്കട്ടെ. ഞങ്ങള്‍ അതു കണക്കിലിടുക്കില്ല.