ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ത്വാഡയിലോ കൂടി
മത്സരിച്ചേക്കും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ
അശോക് ചവ്വാന്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണു നന്ദേഡ്.
യുപി കഴിഞ്ഞാല്‍
ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനം എന്നതാണ് മഹാരാഷ്ട്രയില്‍ നിന്നു
രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ കാരണം. രാഹുല്‍ മഹാരാഷ്ട്രയില്‍ മത്സരിച്ചാല്‍
സംസ്ഥാനത്തുടനീളം അതിന്റെ ഫലമുണ്ടാകാമെന്നാണ് ഈ ആവശ്യമുന്നയിക്കുന്നവരുടെ
അഭിപ്രായം.