സാന്‍ഫ്രാന്‍സിസ്കോ അസോസിയേഷന് ഓഫ് ഇന്‍ഡോ
അമേരിക്ക യുടെ യുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം
ആഘോഷിച്ചു . സാന്‍ ഫ്രാന്‍സിസ്കോ മില്‍ പിറ്റാസിലെ ഇന്ത്യന്‍
കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്നടന്ന ആഘോഷ പരിപാടികളില്‍ ബേ ഏരിയായിലുള്ള
എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പ്രതി നിധീകരിച്ച് അതാതു
സംസ്ഥാനങ്ങളിലെ അസോസിയേഷന് ഭാരവാഹികള്‍ പങ്കെടുത്തു.
ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അമ്പാസഡര്‍ സഞ്ജയ് പാണ്ഡെ പരിപാടികള്‍
ഉത്ഘാടനംചെയ്തു. കേരളത്തെ പ്രതിനിധീകരിച്ച് ഫോമാ ജോയിന്റ് സെക്രട്ടറി
സാജു ജോസഫ്, മലയാളി അസോസിയേഷന്ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, മങ്ക
പ്രസിഡന്റ് സജന് മൂലേപ്ലാക്കല്‍ , ബേ മലയാളി പ്രസിഡണ്ട് ലെബോണ്‍ മാത്യു
ഫോമാ വെസ്റ്റേണ്‍ റീജിയന് വിമന്‍സ് ചെയര്‍ ജാസ്മിന് പരോള്‍ ,
എന്നിവര്‍ പങ്കെടുത്തു . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള
വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചേര്‍ന്ന് ചടങ്ങ് വര്‍ണാഭമായി .
ഫ്രീമോണ്ട് , സാന്റാ ക്ലാര , സണ്ണിവെയില്‍ സിറ്റികളിലെ തിരഞ്ഞടുക്കപ്പെട്ട
ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.